KeralaLatest NewsNews

നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ പ്രചരിപ്പിച്ച സംഭവം; രഹ്ന ഫാത്തിമയുടെ നഗ്നത വിഷയമല്ലെങ്കിലും ദൃശ്യങ്ങള്‍ വരുമാനത്തിനായി ഉപയോഗിച്ചു; ഇടത് പോരാളിയായ ദീപ നിശാന്ത് പറഞ്ഞത്

ഒരു കുട്ടി അവന്റെ അമ്മയുടെ മുലയില്‍ തൊട്ടാല്‍ പോക്‌സോ കേസ് ആകുന്നത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നു

കൊച്ചി: രഹ്ന ഫാത്തിമ സ്വന്തം നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക ദീപ നിശാന്ത്. രഹ്ന കുട്ടികളെ ഉപയോഗിച്ച്‌ എടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് വരുമാമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മക്കളുടെ മുന്നിലൂടെ ഷര്‍ട്ടിടാതെ നടക്കുന്ന, മക്കള്‍ അച്ഛന്റെ നെഞ്ചിലെ രോമത്തിലും മുലക്കണ്ണുകളിലും പിടിച്ചു കളിക്കുന്ന നാട്ടില്‍, ഒരു കുട്ടി അവന്റെ അമ്മയുടെ മുലയില്‍ തൊട്ടാല്‍ പോക്‌സോ കേസ് ആകുന്നത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നു. അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. രഹ്ന ഫാത്തിമയുടെ ഫേസ്ബു ക്ക് പേജില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ചിലര്‍ രേഖപ്പെടുത്തുന്നത്.

കുട്ടി മാതാപിതാക്കളുടെ സ്വത്തല്ലെന്ന വാദവുമായി രഹ്‌ന ഫാത്തിമയ്‌ക്കെതിരെ ഇടത് സഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്ത് രംഗത്തെത്തി. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്-

പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിയുടെ നഗ്‌നതാപ്രദര്‍ശനമല്ല ഇവിടെ വിഷയം. കുട്ടിയെ അതിനുപയോഗിച്ചു എന്നതാണ്. അതൊരു സദാചാരപ്രശ്‌നമായല്ല കാണുന്നത്.രക്ഷാകര്‍ത്താവ് എന്ന അധികാരമുപയോഗിച്ച്‌ സ്വന്തം താല്‍പ്പര്യത്തിനായി / വരുമാനത്തിനായി /ഉപയോഗിക്കുന്നു എന്നതാണ് വിഷയം. അതിന്റെ വിഷ്വല്‍സ് പങ്കുവെക്കുന്നതാണ് പ്രശ്‌നം. ചിലരതിനെ ‘ഗപ്പി’യിലെ കുട്ടി അമ്മയെ കുളിപ്പിക്കുന്ന രംഗവുമായൊക്കെ താരതമ്യപ്പെടുത്തി വിശദീകരിക്കുന്നതും കണ്ടു.ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരെ നമ്മള്‍ പലതരത്തിലും സഹായിക്കാറുണ്ട്. കുളിപ്പിക്കാറുണ്ട്… പക്ഷേ ഒരാളത് ചെയ്ത് അതിന്റെ വിഷ്വല്‍സ് പങ്കുവെക്കുമ്ബോള്‍ വിഷയം മാറും. അത് വരുമാനത്തിനായി ഉപയോഗപ്പെടുത്തുക കൂടി ചെയ്യുമ്ബോള്‍ ക്രിമിനല്‍ കുറ്റം തന്നെയായി മാറും.. രഹ്ന ഫാത്തിമയുടെ നഗ്‌നതയല്ല ഇവിടെ പ്രശ്‌നം.കുട്ടി മാത്രമാണ്. പ്രായപൂര്‍ത്തിയാകും വരെ ആ കുട്ടിയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിയമം സമ്മതിക്കുകയില്ല. സദാചാരമല്ല വിഷയമെന്ന് ആവര്‍ത്തിക്കുന്നു..കുട്ടി മാതാപിതാക്കളുടെ സ്വകാര്യസ്വത്തല്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button