Latest NewsNewsInternational

കോവിഡ് ഭീതി; വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്

പാ​രീ​സ്: കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്. ഫ്രാ​ന്‍​സി​ല്‍ പ​ഠ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജൂ​ലൈ ഒ​ന്നു മു​ത​ല്‍ വീ​ണ്ടും രാ​ജ്യ​ത്ത് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. റ​സി​ഡ​ന്‍​സ് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ​ക​ള്‍ വീ​ണ്ടും പ​രി​ഗ​ണി​ച്ചു തു​ട​ങ്ങാ​നും ഫ്ര​ഞ്ച് സ​ര്‍​ക്കാ​ര്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദേ​ശ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് തീ​രു​മാ​ന​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.

കോവിഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്നു ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ധാ​ര​ണ പ്ര​കാ​രം ഷെ​ങ്ക​ന്‍ അ​തി​ര്‍​ത്തി​ക​ളും ജൂ​ലൈ ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് ഫ്രാ​ന്‍​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ത​തു രാ​ജ്യ​ങ്ങ​ളി​ല്‍ വീ​സ പ്രോ​സ​സിം​ഗും പു​ന​രാ​രം​ഭി​ക്കും.

അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് രക്ഷാ ദൗത്യവുമായി ഫ്രാൻസ് ഇടഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരാനായി ഫ്രാൻസിലേക്കു പോകുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ അങ്ങോട്ടുള്ള യാത്രക്കാർ വേണ്ടെന്നു കർശന നിലപാടിലാണു ഫ്രാൻസ്.

ALSO READ: ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ പ്ര​ഖ്യാ​പി​ച്ച സൈ​നി​ക ന​ട​പ​ടി​യി​ല്‍ ​നി​ന്ന്​ ഉ​ത്ത​ര കൊ​റി​യ പി​ന്മാ​റി

കഴിഞ്ഞ ദിവസം മുംബൈയിൽനിന്നു പാരിസിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നതു യാത്രക്കാരില്ലാതെയാണ്. ഫ്രാൻസിലുള്ള പ്രവാസികളെ കൊണ്ടുപോകാൻ അനുവദിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അവിടെച്ചെന്നിറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.തങ്ങളുടെ രാജ്യത്തു നിന്നുള്ള സ്വകാര്യ വിമാന കമ്പനികളെയും സർവീസ് നടത്താൻ അനുവദിക്കണമെന്നു ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button