Latest NewsNewsInternational

ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ പ്ര​ഖ്യാ​പി​ച്ച സൈ​നി​ക ന​ട​പ​ടി​യി​ല്‍ ​നി​ന്ന്​ ഉ​ത്ത​ര കൊ​റി​യ പി​ന്മാ​റി

പ്യോ​ങ്​​യാ​ങ്​: ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച്‌​ ഉത്തര കൊറിയ. ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉന്നിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ ദി​വ​സം ചേ​ര്‍​ന്ന സൈ​നി​ക ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

ലോ​ക​ത്ത്​ കോ​വി​ഡ്​ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ല്‍​ക്കാ​ലി​ക​മാ​യി സൈ​നി​ക​ന​ട​പ​ടി വേ​ണ്ടെ​ന്നു​വെ​ച്ച​തെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്. ഇതിന്റെ ഭാ​ഗ​മാ​യി അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സം പു​നഃ​സ്​​ഥാ​പി​ച്ച ലൗ​ഡ്​​സ്​​പീ​ക്ക​ര്‍ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​യും ഉ​ത്ത​ര കൊ​റി​യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയും ഉത്തര കൊറിയ നടത്തിയിരുന്നു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളെ കിമ്മിന്റെ നടപടികൾ തകർക്കുകയാണ്. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളെ മാനസികമായി തങ്ങളോട് അടുപ്പിക്കാൻ സംഘടിതമായ ആശയ പ്രചാരണമാണ് ഇരു രാജ്യങ്ങളും ലൗഡ്സ്പീക്കറിലൂടെ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button