COVID 19Latest NewsIndia

ദിവസവും മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇരുട്ടുകടൈ എന്ന ഹൽവ വില്പന കേന്ദ്രം തമിഴ്‌നാട്ടിൽ പ്രശസ്തം, ഉടമ ഹരിസിങ്ങ് കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനൊടുക്കി

കോവിഡ് കെയര്‍ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റാനായി ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു.

ചെന്നൈ: തിരുനല്‍വേലി പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങ്(80) ആശുപത്രിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംഭവം.

കടുത്ത പനിയെ തുടര്‍ന്ന് പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് കോവിഡ് കെയര്‍ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റാനായി ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു.

അഭിമന്യുവിന്റെ നാടായ വട്ടവടയിലെ ജനങ്ങളോട് സുരേഷ് ഗോപി വാക്ക് പാലിച്ചു, അവരുടെ സ്വപ്നമായ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് , ഉദ്‌ഘാടനം ഗവർണ്ണർ നിർവഹിക്കുന്നു

അതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ദിവസവും മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇരുട്ടുകടൈ എന്ന സ്ഥാപനം ഹല്‍വ വില്‍പനയിലൂടെയാണ് പേരെടുത്തത്. ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ എട്ട് മണി വരെ ആയിരുന്നു കട തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Post Your Comments


Back to top button