Latest NewsNewsIndia

ബഹിരാകാശരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ : ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ ആഗോളശക്തിയായി മാറുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍

ബംഗളൂരു: ബഹിരാകാശരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ . ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ ആഗോളശക്തിയായി മാറുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍. ബഹിരാകാശ രംഗത്ത് വിക്ഷേപണ വാഹന നിര്‍മ്മാണവും ഉപഗ്രഹ നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള തീരുമാനമാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് കുതിച്ചുയരാനുള്ള സാധ്യത കാണുന്നത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ ശിവനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത് സ്വകാര്യ പങ്കാളിത്തം നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടുകൂടി ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ പ്രധാനിയായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Read Also : പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം : ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ : ഇന്ത്യ എല്ലാകാര്യത്തിലും ഒരുപടി മുന്നോട്ട്

ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ഇന്‍-സ്പേസ് എന്ന പുതിയ ഉന്നതാധികാര സമിതിയായിരിക്കും സ്വകാര്യ മേഖലയുടെ ഇടപെടലുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങളും മാര്‍ഗ നിദ്ദേശങ്ങളും തയ്യാറാക്കുക. ഒരു ദേശീയ നോഡല്‍ ഏജന്‍സിയെന്ന നിലയിലായിരിക്കും ഇന്‍ സ്പേസ് പ്രവര്‍ത്തിക്കുക. സാങ്കേതിക, നിയമ, സുരക്ഷാ വശങ്ങള്‍ക്കായി ഇന്‍ സ്പേസിന് പ്രത്യേക ഡയറക്ടറേറ്റുകള്‍ ഉണ്ടാകും.

ഇസ്രൊയുടെ സാങ്കേതിക വൈദഗ്ദ്യവും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യമേഖലയക്ക് ഉപയോഗപ്പെടുത്താനാവും. ഇത് സംബന്ധിച്ച അനുമതികളും ഇന്‍ സ്പേസ് വഴിയായിരിക്കും. സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ അവസങ്ങള്‍ ലഭ്യമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇസ്രൊയ്ക്കാവശ്യമായ ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്വകാര്യമേഖലയില്‍ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം.

വിക്ഷേപണ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിക്ഷേപണ വാഹന നിര്‍മ്മാണത്തിലടക്കം കൂടുതല്‍ ഇടപെടലുകള്‍ നടത്താനും രാജ്യത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതോടെ ഗവേഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രൊയ്ക്ക് കഴിയുമെന്ന് ഇസ്രൊ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ എറ്റവും സുപ്രധാനമായ മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സ്വകാര്യ കമ്പനികള്‍ക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ ശക്തമായി ഇടപെടല്‍ നടത്താനാകും. രാജ്യത്തിന്റെ മുഴുവന്‍ ശേഷിയും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഡോ.ശിവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button