KeralaLatest NewsNews

രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: ഇന്ന് രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം സർക്കാർ. ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിർദേശം. പോലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭിക്കും.

Read also: അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു: ആറ് പേരെ ആശുപത്രിയിലാക്കി: കാരണക്കാരൻ ഒരു പഴം

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫിസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഡോ. ദിവ്യ വി.ഗോപിനാഥ്, വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്‍റെയും ചൈത്ര തെരേസ ജോണിന് കോഴിക്കോട് വിമാനത്താവളത്തിന്‍റെയും യതീഷ് ചന്ദ്ര, ആര്‍. ആനന്ദ് എന്നിവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതലയും നൽകി. നാല് വിമാനത്താവളങ്ങളിലെയും ചേർന്നുള്ള ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button