Latest NewsKeralaNews

പി.എസ്.സി മാസപ്പടിക്കാരുടെ കേന്ദ്രമായി മാറി – പി സുധീർ

തിരുവനന്തപുരം • പി.എസ്.സി മാസപ്പടിക്കാരുടെ കേന്ദ്രം ആയി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി. ആർ. പ്രഭുൽ കൃഷ്ണൻ പി എസ് സി ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂർ നേരം നടത്തിയ നിരാഹാര സത്യാഗ്രഹസമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ട പി എസ് സി സ്വജനപക്ഷപാതത്തിന്റെയും പിൻവാതിൽ നിയമനത്തിന്റെയും കേന്ദ്രമായി മാറി കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കേന്ദ്രമായി ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ പിണറായി സർക്കാർ മാറ്റി. നിലവിലെ റാങ്ക് പട്ടികയിലെ ബഹുഭൂരിപക്ഷം പേരും നിയമനം ലഭിക്കാതെ പുറത്തു നിൽക്കുമ്പോൾ വീണ്ടും പരീക്ഷ നടത്താൻ ശ്രമിക്കുന്നത് സർക്കാരും പി എസ് സി യിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ പരീക്ഷ പരിശീലന കേന്ദ്രങ്ങളും ഗൈഡ് കമ്പനികളും ഒത്തു ചേർന്നുള്ള ഒത്തുകളിയാണന്നും അദ്ദേഹം പറഞ്ഞു. ഇത് പിഎസ്സിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതിയാണ് സഹപാഠിയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ എസ്എഫ്ഐ ഗുണ്ടയാണ് കൃത്രിമത്തിലൂടെ പിഎസ് സി നടത്തിയ സിവിൽ പോലീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് തന്നെ കണ്ടെത്തുകയുണ്ടായി. തുടർന്നാണ് മാസങ്ങളോളം നിയമനം നടത്താതെ റാങ്ക് പട്ടിക നിലച്ചുപോയത് . ഇതിലെ ഒന്നാം പ്രതി സർക്കാരും പി എസ് സി യും ആയതിനാൽ പട്ടികയുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ 24 മണിക്കൂർ നേരംനടത്തിവന്ന നിരാഹാരസമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.

യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജെ ആർ അനുരാജ് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ബിഎൽ അജേഷ് സംസ്ഥാന സെക്രട്ടറി ബിജി വിഷ്ണു ജില്ലാ പ്രസിഡന്റ് ആർ സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത് എച്ച്എസ്, ഉണ്ണിക്കണ്ണൻ എം എ, ആനന്ദ എസ് എം, ആശാ നാഥ്, അനൂപ് എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button