Latest NewsNewsBusiness

ഓഹരി വിപണി ഇന്നവസാനിച്ചത് നേരിയ നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേരിയ നഷ്ടത്തിൽ. സെന്‍സെക്സ് 26.88 പോയിന്റ് താഴ്ന്നു 34,842.10ലും നിഫ്റ്റി 16.40 പോയിന്റ് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1130 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 158 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഫാര്‍മ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. ബജാജ് ഫിനാന്‍സ്,ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ശ്രീ സിമെന്റ്, ഹിന്‍ഡാല്‍കോ, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്,അദാനി പോര്‍ട്സ്, സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close