Latest NewsNewsIndia

മനുഷ്യരെ അജ്ഞാതമായ രീതിയില്‍ ആക്രമിക്കാൻ കഴിവ്: ജനിതകഘടന മനുഷ്യരേക്കാളും പരിചയസമ്പത്ത് ഉള്ളത്: കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്

ഹൈദരാബാദ്: സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായതെന്ന് പഠനറിപ്പോർട്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കേസുകളിലുണ്ടായ വര്‍ദ്ധന പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 7 വരെ 331 കേസുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 30 വരെ 1,211 കേസുകളായി. വൈറസ് വ്യാപനം തുടങ്ങിയ ആദ്യ നാളുകളില്‍ ആളുകളുടെ കൂട്ടംകൂടലാണ് രോഗികളുടെ എണ്ണം വർധിപ്പിച്ചത്. ഇതൊരു ‘അടിസ്ഥാന വൈറസ്’ ആണ്. അതിന്റെ ജനിതകഘടന മനുഷ്യരേക്കാളും പരിചയസമ്പത്തും ബൌദ്ധികതയുമുള്ളതുമാണ്. മനുഷ്യരെ അജ്ഞാതമായ രീതിയില്‍ അതിന് അക്രമിക്കാനാകുമെന്നും പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read also: വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

ലോകത്തിലെ വിവിധ സ്ഥലങ്ങളിലും ഇന്ത്യയിലും വൈറസ് വ്യത്യസ്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ പ്രഭാവം ഇന്ത്യയിലും ഒരുപോലെയല്ല. കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ പൊതുജനപങ്കാളിത്തം വളരെ പ്രധാനമാണ്. ലോക്ക്ഡൌണ്‍ ലംഘിക്കുന്നത് ഇന്ത്യയില്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമായതായി പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button