Jobs & VacanciesLatest NewsNews

കുടുംബശ്രീയില്‍ ഒഴിവുകള്‍ : അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററുടെയും ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററുടെയും ഒഴിവുണ്ട്. വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

Also read : അദ്ധ്യാപകരുടെ തസ്തികകളില്‍ താത്ക്കാലിക നിയമനം : കൂടിക്കാഴ്ച

18 നും 30 നുമിടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മഞ്ചേശ്വരം, പരപ്പ, കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലാണ് ഒഴിവുകളുളളത്. മഞ്ചേശ്വരം ബ്ലോക്കിലെ ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം,കന്നട ഭാഷകളില്‍ പ്രാവിണ്യം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 29 ന് വൈകിട്ട് അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025104605, 04994 256 111 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close