Latest NewsNewsKuwait

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ്: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈറ്റ്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. രാജ്യത്തെ കര്‍ഫ്യൂ സമയം വൈകീട്ട് എട്ട് മുതല്‍ രാവിലെ അഞ്ച് വരെയായി കുറച്ചു. അതേസമയം, അബ്ബാസിയിലും മഹബുള്ളയിലും ഫര്‍വാനിയിലും ലോക്ക്ഡൗണ്‍ തുടരും. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാംഘട്ടം ജൂൺ 30 ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കും.

Read also: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടുകൾ

ജൂണ്‍ 30 മുതല്‍ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും രണ്ടാം ഘട്ടം പൂർണമായി ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അവന്യൂസ്, 360 മാൾ, മറീന, സൂക്ക് ഷാർക്ക് തുടങ്ങിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും 30 ശതമാനം ശേഷിയില്‍ തുറക്കും. മാളുകളിലെ റെസ്റ്റോറന്റുകളും കഫേകളും തുറക്കുമെങ്കിലും ഉപഭോക്താക്കൾക്ക് ഡെലിവറി മാത്രമായി പരിമിതപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button