COVID 19Latest NewsKeralaNews

മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം • മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്.

മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെ നിന്ന് പോകുന്നവർ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ക്വാറന്റൈനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കിൽ അനുമതി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button