KeralaLatest NewsNews

ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തിനി എതിരെ യുഎസ് കളത്തിലിറങ്ങി : ചൈനയെ പിടിച്ചുകെട്ടാന്‍ പുതിയ തന്ത്രങ്ങളൊരുക്കി യുഎസ്

വാഷിങ്ടന്‍ : ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തിനി എതിരെ യുഎസ് കളത്തിലിറങ്ങി , ചൈനയെ പിടിച്ചുകെട്ടാന്‍ പുതിയ തന്ത്രങ്ങളൊരുക്കി യുഎസ്. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ഇത്തരക്കാരുമായി സഹകരിക്കുന്ന ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. ‘ഹോങ്കോങ് സ്വയംഭരണ നിയമം’ ഏകകണ്ഠമായാണു യുഎസ് സെനറ്റ് പാസാക്കിയത്. പ്രതിനിധി സഭ പാസാക്കി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാകും.

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് മേയ് അവസാനമാണ് അംഗീകാരം നല്‍കിയത്. ഓഗസ്റ്റില്‍ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ചൈനയുടെ കീഴില്‍ അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാകും. ഹോങ്കോങ്ങില്‍ ഇടപെട്ടല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നു ബെയ്ജിങ്ങിനു കൃത്യമായ സന്ദേശം നല്‍കുന്നതാണു യുഎസ് സെനറ്റ് പാസാക്കിയ ബില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു പ്രതിസന്ധിയിലായ യുഎസ്-ചൈന ബന്ധം ഹോങ്കോങ് വിഷയത്തോടെ കൂടുതല്‍ വഷളാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദ സുരക്ഷാ നിയമത്തിന് ചൈന അംഗീകാരം നല്‍കിയതോടെ ഹോങ്കോങ്ങിന്റെ പ്രത്യേക സാമ്പത്തിക പദവി റദ്ദാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കമാരംഭിച്ചിരുന്നു. ഹോങ്കോങ്ങില്‍ അവശേഷിക്കുന്ന സ്വാതന്ത്ര്യം തകര്‍ക്കാനുളള നീക്കത്തിനു തടയിടാനുള്ള അവസാന അവസരമാണിതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്ലെ പറഞ്ഞു. വിവാദ സുരക്ഷാ നിയമത്തെ അപലപിച്ച് ഹാവ്ലെ അവതരിപ്പിച്ച പ്രമേയവും സെനറ്റ് പാസാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button