Devotional

ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും വെള്ളിയാഴ്ച വ്രതം

ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കുമായി വെള്ളിയാഴ്ച ദിനം വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതം അനുഷ്ഠിക്കുന്നവർ ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുകയും, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുകയും വേണം . വ്രതമെടുക്കുന്ന ദിവസം ഉപവാസം എടുക്കണം. കുളിയിലൂടെ ശരീരശുദ്ധിവരുത്തണം. മനശുദ്ധിക്കായി ഈശ്വര ആരാധന നടത്തണം.മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. ധനസമൃദ്ധിയും ഐശ്വര്യവുമാണ് ഇതിന്റെ ഫലം.

ശുക്രദശയോ ശുക്രന്‍റെ അപഹാരമോ അനുഭവിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച വ്രതം വളരെ പ്രയോജനം ചെയ്യും. ശുക്രദശാകാലത്ത് ദോഷപരിഹാരമാർഗങ്ങളിൽ ഉൾപെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം. വെള്ളിയാഴ്ച വ്രതം അനുഷ്ഠിച്ചാൽ അപവാദം, ധനനഷ്ടം, ശരീരത്തിനു തളർച്ച എന്നിവയിൽ നിന്ന് ദോഷമുക്തി ഉണ്ടാകുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button