Latest NewsKeralaNews

പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവ് പിടിയില്‍

കോട്ടയം • സ്ത്രീയെ കാറില്‍ നി‌ര്‍ബന്ധിച്ചു കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. പാലാ സ്വദേശി ആശിഷ് ജോസാണ് (27) പിടിയിലായത്. സ്ത്രീയുടെ പരാതിയെതുട‌ര്‍ന്ന് പാലാ സി.ഐ അനൂപ് ജോസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലാ ടൗണില്‍ സപ്ലൈകോയുടെ ഓഫീസിന് സമീപത്തുനിന്നും കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയുടെ അയല്‍വാസിയായ 40 കാരിയായ സ്ത്രീയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പ്രതി രാത്രികാലങ്ങളില്‍ തുടരെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയിരുന്നതായും സ്ത്രീ പരാതിയില്‍ പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button