KeralaLatest NewsNews

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ; ആശങ്കയിൽ പത്തനംതിട്ട

പത്തനംതിട്ട : കോവിഡിനൊപ്പം പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന.  കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടിയിലേറെ കേസുകളാണ് ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.  കൊറോണ വൈറസ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പ് ശ്രദ്ധ ചെലുത്തുന്നതിനിടെയാണ് ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്.

ഈ വർഷം ഇതുവരെ 400 പേർക്കാണ് രോഗം ബാധിച്ചത്. കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്. 139 പേർക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

ആൾത്താമസമില്ലാത്ത വീടുകൾ, മലയോര മേഖലയിൽ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബർതോട്ടങ്ങൾ, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. തുടർന്ന് പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button