COVID 19Latest NewsNewsIndia

കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവം ; മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തിൽ ഒരു മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശ്രീകാകുളത്തെ പലാസ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഉദയപുരത്താണ് സംഭവം നടന്നത്. കോവിഡ് ബാധിച്ച് മരിച്ച 72 കാരന്റെ മൃതദേഹമാണ്സംസ്കരിക്കാനായി ജെസിബിയിൽ കയറ്റി എത്തിച്ചത്.

പിപിഇ കിറ്റുകൾ ധരിച്ച മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം ജെസിബിയുടെ മുന്നിലുള്ള ഭാഗത്ത് വെച്ച് കൊണ്ടുവരികയായിരുന്നു. സംഭവത്തെ തുടർന്ന് പലാസ മുൻസിപ്പൽ കമ്മീഷണറായ സി നാഗേന്ദ്ര കുമാറേയും സാനിട്ടറി ഇൻസ്പെക്ടറേയും ജില്ലാ കളക്ടർ സസ്പെന്റ് ചെയ്തു. വിഷയത്തിൽ കളക്ടർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻസിപ്പാലിറ്റിയിലെ ജീവനക്കാരൻ തന്നെയാണ് മരിച്ചത്. അസുഖബാധിതനായി വീട്ടിലായിരുന്നു മരണം. ജില്ലാ ഭരണകൂടം വീടുകളിൽ നടത്തുന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി പറയുന്നത്. മരിച്ചതിന് ശേഷമായിരുന്നു പരിശോധനാ ഫലം വരുന്നത്. മൃതദേഹം ജെസിബിയിൽ കടത്തിയ സംഭവത്തിൽ തെലുങ്കുദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവും രൂക്ഷമായാണ് പ്രതികരിച്ചത്. മരിച്ചവർ ആദരവ് അർഹിക്കുന്നുണ്ടെന്നും, മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിൽ സർക്കാരിനേയും അദ്ദേഹം വിമർശിച്ചു. എന്നാൽ ബന്ധുക്കൾ ഏറ്റെടുക്കാൻ വരാഞ്ഞതിനാൽ മറവ് ചെയ്യുകയായിരുന്നു എന്നാണ്‌ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button