Latest NewsKeralaNews

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന്

കൊച്ചി : ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.പ്രതികൾക്കെതിരെ പ​രാ​തി​യു​മാ​യി എത്തിയ പെൺകുട്ടികളിൽ ഒരാൾ ലൈംഗിക പീഡനനത്തിന് മൊഴി നൽകിയിട്ടുണ്ട്.

ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പിൽ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും, കൂടുതൽ പെൺകുട്ടികളെ പ്രതികൾ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെയ്തിട്ടുണ്ടോയെന്നും ഇന്നത്തെ ചോദ്യം ചെയ്യലിൽ ഉണ്ടാകും. സ്വർണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസിൽ പങ്കുള്ള അബ്ദുൽ സലാം, അബൂബക്കർ എന്നീ രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

ക​ല്യാ​ണാ​ലോ​ച​ന​യു​ടെ രൂ​പ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ഷം​ന​യെ സ​മീ​പി​ച്ച​ത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇ​തോ​ടെ സം​ശ​യം തോ​ന്നി പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ചോ​ദി​ച്ച പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഉ​പ​ദ്ര​വി​ക്കു​മെ​ന്നുംപു​റ​ത്തി​റ​ങ്ങി​യാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഷം​ന കാ​സിം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button