COVID 19KeralaLatest News

കോവിഡ് വ്യാപനം ; മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

മലപ്പുറം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിൻമെൻ്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്.

അവശ്യ സർവീസുകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. രോഗ ലക്ഷണമുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യണം. ദേശീയ പാതയൊഴികെ മറ്റ് റോഡുകൾ അടയ്ക്കും. ദേശീയ പാതയിൽ രണ്ട് ചെക്ക്പോയിന്റുകൾ ഉണ്ടാകും. കർശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.
പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തും. അതേസമയം രോഗം സ്ഥിരീകരിച്ചതിൽ നാല് പേരുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുണ്ടെങ്കിലും നിലവിൽ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്നാണ് മലപ്പുറം ജില്ല കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എടപ്പാളിൽ ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സെന്റിനൽ സർവൈലൻസ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 218 രോഗികളാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. രോ​ഗബാധിതരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണങ്ങള്‍‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ഇന്നലെ തൊട്ടടുത്ത വട്ടംകുളത്തും അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എടപ്പാൾ,വട്ടക്കുളം പഞ്ചായത്തുകളിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഈ രണ്ട് പഞ്ചായത്തുകളിലും നിയന്ത്രണം ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ സ്രവം ഉടൻ പരിശോധനക്ക് അയ്ക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button