COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ ദമ്പതികള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം • ദമ്പതികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 27) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ മസ്‌കറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

പട്ടാഴി താഴത്ത് വടക്ക് സ്വദേശി(56 വയസ്), ഭാര്യ(55), നല്ലില പഴങ്ങാലം സ്വദേശി(43), പിറവന്തൂര്‍ സ്വദേശി(34), പുത്തൂര്‍ സ്വദേശിനി(43), കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി(25), പുനലൂര്‍ ഉറുകുന്ന് സ്വദേശി(23), പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി(51), പുനലൂര്‍ മൂസാവരികുന്ന് സ്വദേശി(37), പൂതക്കൂളം പുത്തന്‍കുളം സ്വദേശി(50), പട്ടാഴി നോര്‍ത്ത് സ്വദേശി(57), പുനലൂര്‍ സ്വദേശി(57) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 27) കോവിഡ് സ്ഥിരീകരിച്ചത്.

പുനലൂര്‍ മൂസാവരികുന്ന് സ്വദേശി ജൂണ്‍ 23 ന് കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ മകനാണ്. ഇദ്ദേഹം കുടംബത്തിലെ എട്ടുപേര്‍ക്കൊപ്പം ഗൃഹനിരീക്ഷണത്തലായിരുന്നു.

പുത്തൂര്‍ സ്വദേശിനി കുവൈറ്റില്‍ നിന്നും എത്തി ജൂണ്‍ 22ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയാണ്.

നല്ലില പഴങ്ങാലം സ്വദേശി ജൂണ്‍ 18 ന് മസ്‌കറ്റില്‍ നിന്നും എത്തിയ ഗൃഹനിരീക്ഷണത്തിലായിരുന്നു. വയറ്റിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീയായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടാഴി താഴത്ത് വടക്ക് സ്വദേശിയും ഭാര്യയും ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പിറവന്തൂര്‍ സ്വദേശി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി ജൂണ്‍ 10 ന് മസ്‌കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പുനലൂര്‍ ഉറുകുന്ന് സ്വദേശി കുടുംബത്തിലെ നാലു പേര്‍ക്കൊപ്പം ജൂണ്‍ 13 ന് മുംബൈയില്‍ നിന്നും ലോക്മാന്യ തിലത് ട്രെയിനില്‍ എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി ജൂണ്‍ നാലിന് അബുദുബിയില്‍ നിന്നും എത്തി രണ്ടു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു.

പൂതക്കൂളം പുത്തന്‍കുളം സ്വദേശി ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

പട്ടാഴി നോര്‍ത്ത് സ്വദേശി ജൂണ്‍ 25 ന് മസ്‌കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം ശേഖരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ സ്വദേശി ജൂണ്‍ എട്ടിന് മുംബൈയില്‍ നിന്നും എത്തി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button