COVID 19KeralaLatest NewsNews

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ബസ് സര്‍വീസുകള്‍ റദ്ദാക്കി

തൃശൂര്‍: കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഗുരുവായൂരിലെ കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം ജില്ലയിലെ വട്ടക്കുളം സ്വദേശിയാണ് കണ്ടക്ടര്‍. ഗുരുവായൂര്‍ കാഞ്ഞാണി വഴി കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ക്കാണ് ആരോഗ്യവകു പ്പ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഏഴു ബസ് സര്‍വീസുകളും റദ്ദാക്കി.

Related Articles

Post Your Comments


Back to top button