KeralaLatest NewsNews

കോഴിക്കോട്ട് രണ്ടിടത്ത് ഗതാഗത മന്ത്രിക്ക് നേരെ യൂത്ത്​ കോൺഗ്രസിന്റെ ​കരി​ങ്കൊടി ; ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഗതാഗത മന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്. കോഴിക്കോട് രണ്ടിടത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

കോഴിക്കോട് പുല്ലാളൂരിലും കുരുവട്ടൂരിരിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി മകളെ ഉപയോഗിച്ച് അഴിമതി നടത്തുന്നുവെന്നായിരുന്നു ലീഗിന്‍റെ ആരോപണം.

മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ലാത്തിചാർജിൽ യൂത്ത്​ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ റിയാസ്,​ കെ.എസ്​.യു ജില്ലാ സെക്രട്ടറി സനൂജ്,​ ശ്രീകേഷ്​ നടമ്മൽ, അനൂപ്​ എന്നിർക്ക്​ പരിക്കേറ്റു. ഇവരെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അസിസ്​റ്റൻറ്​ പൊലീസ്​ കമ്മീഷണർ നോർത്ത്​ കെ.അഷ്​റഫി​ന്റെ നേതൃത്വത്തിൽ ഇൻസ്​പെക്​ടർ ടി.പി ശ്രീജിത്ത്​, എം.കെ അനിൽകുമാർ എന്നിവരുൾപ്പെടുന്ന പൊലീസ്​ സംഘവും സ്ഥലത്തുണ്ട്​.

അതേസമയം ഇ മൊബലിറ്റി പദ്ധതിയിലെ അഴിമതിയില്‍ നേതാക്കന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 4500 കോടി രൂപയുടെ ഇടപാട് ഗതാഗതമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കെ.എം ഷാജി എം.എല്‍.എ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button