Latest NewsIndiaNews

ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു : ഭാര്യയ്‌ക്കെതിരെ കേസ് : കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ നിരന്തരം മര്‍ദ്ദിക്കുന്നതായി ഭര്‍ത്താവ് : ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത : ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു, ഭാര്യയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ നിരന്തരം മര്‍ദ്ദിക്കുന്നതായി ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത ബിധാന്‍നഗറിലാണ് 33 വയസുള്ള ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി ഭാര്യയില്‍ ഇത്തരത്തില്‍ തന്നെ ഉപദ്രവിക്കുന്നതായും ഇയാള്‍ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിനെ അടിക്കുകയും കുനിച്ച് നിര്‍ത്തി ഇടിക്കുന്നതും തെറി വിളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കോവിഡ് സമയത്ത് വീട്ടിലെത്തിയതിനാണ് ഭാര്യയുടെ മര്‍ദനം. ഇവര്‍ കോവിഡും െകാണ്ടാണ് വന്നിരിക്കുന്നത് എന്നാരോപിച്ചാണ് ഭാര്യ മര്‍ദനം തുടങ്ങിയത്. സിഗററ്റ് വച്ച് ഭര്‍ത്താവിന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ വെബ്ക്യാമില്‍ റെക്കോഡ് ചെയ്ത മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button