Latest NewsIndia

‘ രാജ്യസുരക്ഷയില്‍ ബിജെപിയോടൊപ്പം , കോൺഗ്രസിന്റേത് അനാവശ്യ വിമർശനം’ – മായാവതി

രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് സദാസമയവും ബിജെപിയെ പഴിക്കുന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ രാജ്യത്തിനു താല്പര്യമുള്ളവയല്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയല്ലെങ്കിലും രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി ബിജെപിയോടൊപ്പമാണെന്ന് മായാവതി വ്യക്തമാക്കി.

ഗാല്‍വന്‍ വാലിയിലുണ്ടായ ചൈനയുടെ ആക്രമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ അനുകൂലിച്ച്‌ സംസാരിക്കുകയായിരുന്നു മായാവതി. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

“യു.ഡി.എഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ സംരക്ഷിച്ചു നിര്‍ത്തിയ കെ.എം മാണിയെ, ഭാവി തീരുമാനം നാളെ “- ജോസ് കെ മാണി

കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു കൊണ്ടും കേന്ദ്രത്തെ പിന്തുണച്ചു കൊണ്ടും രാജ്യസഭാംഗമായ ശരത് പവാര്‍ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button