Latest NewsNewsIndiaBusiness

ദിവസം 2 ജിബി ഫ്രീ ഡേറ്റാ ഓഫറുമായി ജിയോ, സൗജന്യം തുടർച്ചയായി നാലാം മാസം

മുംബൈ : കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ജിയോ ഉപഭോക്താക്കൾക്കായി നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 4ജി പാക്കിൽ അധിക ഡേറ്റയും ജിയോ ഇതര കോളിങ് സൌജന്യമായും നല്‍കുന്ന ആനുകൂല്യം ജിയോ അവസാനിപ്പിച്ചില്ലെന്ന് റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് നാല് ദിവസത്തെ കാലാവധിയോടെ 2 ജിബി സൗജന്യ 4ജി ഡേറ്റ ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ പ്രമോഷണൽ ഡേറ്റ പായ്ക്ക് വാഗ്ദാനം ചെയ്യുന്നത് തുടർച്ചയായ നാലാം മാസമാണിത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്‍റര്‍നെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഏപ്രിൽ, മാർച്ച് മാസങ്ങളിൽ ചില ജിയോ ഉപയോക്താക്കൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുമെന്ന റഫറൻസുകളുണ്ടെങ്കിലും മെയ് മാസത്തിലാണ് അവസാനമായി ഇത്തരം ഓഫർ ലഭിച്ചത്. ജിയോയുടെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫ്രീ അധിക അതിവേഗ ഡേറ്റ നൽകുന്നില്ല.

നിലവിലുള്ള ഡേറ്റാ പ്ലാനിനോടൊപ്പം ചിലർക്ക് മാത്രം അധിക 2 ജിബി ഹൈസ്പീഡ് ഡാറ്റ ആഡ്-ഓൺ ഡേറ്റ പായ്ക്കായാണ് നൽകുന്നത്. ഇതിനർഥം ഉപയോക്താക്കൾക്ക് പ്ലാനിന്റെ ഡേറ്റാ അലോക്കേഷൻ മാത്രമല്ല 2 ജിബി ഹൈ സ്പീഡ് ഡേറ്റാ ആനുകൂല്യവും ലഭിക്കും.അതായത് ഉപയോക്താക്കൾക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാൻ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നല്‍കും. മൈ ജിയോ ആപ്പ് സന്ദർശിച്ചാൽ ഈ പ്ലാനിന് അര്‍ഹനായിട്ടുണ്ടോ എന്ന് ഉപയോക്താക്കൾക്ക് അറിയാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button