COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19

കൊല്ലം • കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാള്‍ കായംകുളം സ്വദേശിയാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ നൈജീരിയയില്‍ നിന്നും കുവൈറ്റ്, ഖത്തര്‍, അബുദാബി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയവരാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശി എന്നിവര്‍ ഉള്‍പ്പടെയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ചവറ സ്വദേശിനി(32 വയസ്), കുണ്ടറ വെള്ളിമണ്‍ സ്വദേശി(49), നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി(44), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(23), തെക്കുംഭാഗം ധളവാപുരം സ്വദേശി(45), തൊടിയൂര്‍ സ്വദേശി(37), കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി(38), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), നെടുമ്പന സ്വദേശി(31), കുണ്ടറ അമ്പിപൊയ്ക സ്വദേശി(36), കായംകുളം സ്വദേശി(65) എന്നിവര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

ചവറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കുണ്ടറ വെള്ളിമണ്‍ സ്വദേശി ജൂണ്‍ 22 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി ജൂണ്‍ 15ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമ്മന്നൂര്‍ വാളകം സ്വദേശിനി ജൂണ്‍ 24 ന് ഹരിയാനയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തെക്കുംഭാഗം ധളവാപുരം സ്വദേശി ജൂണ്‍ 16ന് ഖത്തറില്‍ നിന്നും തൊടിയൂര്‍ സ്വദേശി ജൂണ്‍ 20 ന് ഒമാനില്‍ നിന്നും എത്തി ഗൃഹനീരീക്ഷണത്തിലുമായിരുന്നു.

കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി ജൂണ്‍ 16ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി ജൂണ്‍ 19 ന് സൗദി ദമാമില്‍ നിന്നും നെടുമ്പന സ്വദേശിയും കുണ്ടറ അമ്പിപൊയ്ക സ്വദേശിയും ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും ആയിരുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയുടെ യാത്രാ വിവരം ലഭ്യമല്ല. ഗുരുതര രോഗാവസ്ഥയില്‍ പരിചരണത്തിനായി കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

18 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ തിങ്കളാഴ്ച 18 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 25 ന് കോവിഡ് സ്ഥിരീകരിച്ച തേവലക്കര അരിനല്ലൂര്‍ സ്വദേശി(38 വയസ്), മേയ് 27 ന് രോഗം സ്ഥിരീകരിച്ച പന്മന സ്വദേശിനി(44), ജൂണ്‍ രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തനാപുരം സ്വദേശി(41), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ചവരായ പോരുവഴി എടയ്ക്കാട് സ്വദേശി(36), ചവറ സ്വദേശിനി(19), ശാസ്താംകോട്ട സ്വദേശി(28), ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേവലക്കര കിഴക്കേക്കര സ്വദേശിയായ ആണ്‍കുട്ടി(6), ജൂണ്‍ 10ന് കോവിഡ് പോസിറ്റീവായ കടയ്ക്കല്‍ സ്വദേശിനി(42), ജൂണ്‍ 11 ന് കോവിഡ് സ്ഥിരീകരിച്ച പത്തനാപും സ്വദേശിനി(20), ജൂണ്‍ 12 ന് കോവിഡ് സ്ഥിരീകരിച്ചവരായ ഉളിയക്കോവില്‍ സ്വദേശിനി(48), ഓച്ചിറ സ്വദേശികളായ അഞ്ചു വയസുള്ള ആണ്‍കുട്ടിയും 29 വയസുകാരനും, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച ആയൂര്‍ ഇട്ടിവ സ്വദേശിനി(30), ജൂണ്‍ 20ന് കോവിഡ് സ്ഥിരീകരിച്ചവരായ എഴുകോണ്‍ സ്വദേശി(35), പൂത്തൂര്‍ സ്വദേശി(33), നെടുമ്പന നല്ലില സ്വദേശി(44) ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(48), ജൂണ്‍ 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെട്ടിക്കവല സ്വദേശി(40) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button