KeralaNewsIndia

ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് അപ്രതീക്ഷിത തീപിടിത്ത൦; നിർണായക വെളിപ്പെടുത്തലുകളുമായി കേന്ദ്രമന്ത്രി വി കെ സിംഗ്

ന്യൂ ഡല്‍ഹി: ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ. സിംഗ്. ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ ചൈനീസ് ടെന്‍റിന് തീപിടിച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്‌ക്കു സമീപം നിര്‍മ്മിച്ച ടെന്‍റ് പൊളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ജൂണ്‍ 15ന് രാത്രിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ ചൈനീസ് സൈനികര്‍ സ്ഥലത്തുതന്നെ തമ്പടിച്ചിരിയ്ക്കുന്നതായി കാണുവാന്‍ ഇടയായി.

ചൈനീസ് പട്ടാളം അവിടെ തുടരുന്നത് കണ്ട് കേണല്‍ സന്തോഷ് ബാബുവും സംഘവും ചോദ്യം ചെയ്‌തു. കൂടാതെ, ടെന്‍റ് പൊളിക്കണമെന്നും പിന്നോട്ട് പോകണമെന്നും കേണല്‍ ബാബു ആവശ്യപ്പെട്ടത് ചൈനക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ടെന്‍റ് പൊളിക്കുന്നതിനിടെ ആകസ്മികമായാണ് തീ പടര്‍ന്നത്. ഇതോടെ സംഘര്‍ഷം ഉടലെടുത്തുവെന്നും ഏറ്റുമുട്ടലില്‍ കലാശിച്ചുവെന്നും ജനറല്‍ വി. കെ. സിംഗ് വ്യക്തമാക്കി.

ALSO READ: ദേവസ്വം ഭൂമി പുറമേയുള്ളവർക്ക് പാട്ടത്തിന് കൊടുക്കാൻ കഴിയില്ല; ക്ഷേത്രത്തിലെ സ്വർണ്ണം ,വെളളി തുടങ്ങിയവ വിൽക്കണമെങ്കിൽ കോടതി പറയണം; നിർണായക ഉത്തരവ് പുറത്തു വിട്ട് ഹിന്ദു ഐക്യ വേദി

കൂടാതെ, ഇനി മുതല്‍ ഇരുരാജ്യങ്ങളിലേയും സൈനികരെ LAC യ്ക്ക് സമീപം നിര്‍ത്തില്ലെന്ന് കോര്‍പ്പറേഷന്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി റിട്ടയേര്‍ഡ് ആര്‍മി ചീഫ് ജനറല്‍ വി. കെ. സിംഗ്. കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button