Latest NewsIndiaInternational

ചൈനയ്ക്ക് മാപ്പില്ല, രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ചൈനീസ് പങ്കാളിത്തം ഒഴിവാക്കുന്നു

ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍ ചൈനയില്‍ നിന്നുള‌ള നിക്ഷേപത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം. ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍ ചൈനയില്‍ നിന്നുള‌ള നിക്ഷേപത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ചൈനയുമായുള്ള ടെലികോം കരാറുകളും റദ്ദാക്കി. 4 ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകള്‍ ബിഎസ്‌എന്‍എലും എംടിഎന്‍എലുമാണ് റദ്ദാക്കിയത്. 4 ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകള്‍ ബിഎസ്‌എന്‍എലും എംടിഎന്‍എലും റദ്ദാക്കി.

കൂടാതെ ദേശിയപാത പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നും, ചെറുകിട വ്യവസായ രംഗത്ത് ചൈനീസ് നിക്ഷേപം അനുവദിക്കില്ലെന്നുമാണ് കേന്ദ്ര തീരുമാനം. റോഡ് നിര്‍മ്മാണത്തിനായി ചൈനീസ് പങ്കാളികളുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കില്ല. രാജ്യത്ത് സംയുക്ത സംരംഭത്തിലൂടെ പദ്ധതി നിക്ഷേപത്തിന് ചൈന ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന ഞങ്ങള്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചതെന്നും ഗഡ്കരി വാര്‍ത്താ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹൈവേ പദ്ധതികളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കും. ചൈനീസ് സ്ഥാപനങ്ങളെ നിരോധിക്കുന്നതിനും ഇന്ത്യന്‍ കമ്പനികള്‍ക്ക് മാനദണ്ഡങ്ങള്‍ അറിയിക്കുന്നതിനും ഒരു നയം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.സ്വാശ്രയ ഇന്ത്യ അഥവാ ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ആദ്യപടിയായാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ലഡാക്കിലേക്ക് സൈനികരെ അയച്ച്‌ പാകിസ്ഥാൻ ; മേഖലയിലേക്ക് പോയത് 20,000 പട്ടാളക്കാർ

ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഗതാഗത മന്ത്രാലയവും നിര്‍ണ്ണായക തീരുമാനവുമായി രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button