Latest NewsIndiaInternational

ആപ്പുകൾ വിലക്കിയതിന് പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണവുമായി കേന്ദ്രം

എന്നാല്‍ എത്ര ശതമാനം വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ച്‌ തീരുമാനമായിരുന്നില്ല.

ന്യൂഡല്‍ഹി : ചൈനീസ്‌ ആപ്പുകള്‍ വിലക്കിയ പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രണത്തിനും മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ഉത്‌പന്നങ്ങള്‍ക്ക്‌ ലൈസന്‍സിങ്‌ ഏര്‍പ്പെടുത്തുക, ഇറക്കുമതി തീരുവ 80 ശതമാനം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്‌. എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരുമെന്നാണ്‌ സൂചന.

ഈ ഉത്‌പന്നങ്ങള്‍ക്കു പകരം ആഭ്യന്തര ഉത്‌പന്നങ്ങളുടെ വിപണനം കൂട്ടാനും അതുവരെ സൗഹൃദ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യാനുമാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ചൈനയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ എന്നിവയുടെ തീരുവ കുത്തനെ ഉയര്‍ത്തുന്നത്‌ നേരത്തെ തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു. നിര്‍ദിഷ്‌ട തുറമുഖങ്ങളിലൂടെ മാത്രം ഇത്തരം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഗുണം ചെയ്യുമെന്നും വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.

കോണ്‍ഗ്രസ് എംഎല്‍എയുടെയും ഭാര്യയും മകനും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു ; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ പാദരക്ഷ, മൊബൈല്‍ ഫോണുകള്‍, കായിക ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ വില കൂടാനിടയാക്കും. ലഡാക്കിലെ ഇന്ത്യ-ചൈനീസ്‌ സൈനിക ഏറ്റുമുട്ടലിനു പിന്നാലെ ചൈനീസ്‌ ഉത്‌പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എത്ര ശതമാനം വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ച്‌ തീരുമാനമായിരുന്നില്ല.നിലവാരം കുറഞ്ഞ സാധനങ്ങളുടെ വിദേശ ഇറക്കുമതി പൂര്‍ണമായും തടയാനും പ്രത്യേക നിയമം കൊണ്ടുവരും. ഇതും ചൈനീസ്‌ ഉത്‌പന്നങ്ങളെ ലക്ഷ്യമിട്ടാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button