Latest NewsIndiaNews

സിവില്‍ സര്‍വീസ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഇതേ തീയതിയില്‍ തന്നെ ആയിരിക്കും നടക്കുക. മെയ് 31 ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

Read Also : മീന്‍ വില്‍പ്പനക്കാരന് കോവിഡ് : ജനങ്ങള്‍ ആശങ്കയില്‍

2019ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു. upsc.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം ഉണ്ടാകും. ഏഴ് മുതല്‍ പതിമൂന്നാം തീയതി വരെയും, ഇരുപത് മുതല്‍ ഇരുപത്തി നാലാം തീയതി വരെയുമാണ് പരീക്ഷ കേന്ദ്രം മാറ്റാന്‍ കഴിയുക.

shortlink

Related Articles

Post Your Comments


Back to top button