COVID 19KeralaLatest NewsNews

കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉള്‍പ്പടെ 15 നഗരങ്ങളിലേക്ക് കൂടി പറക്കാനൊരുങ്ങി ഇത്തിഹാദ്

അബുദാബി • ജൂലൈ മുതല്‍ 15 ലക്ഷ്യസ്ഥാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ്. അതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചില പ്രധാന നഗരങ്ങളും ഉൾപ്പെടും.

ജൂൺ 24 ന് ഗ്രീസിലെ ഏഥൻസാണ് ഏറ്റവും ഒടുവില്‍ ചേര്‍ത്ത പുതിയ ലക്ഷ്യസ്ഥാനം. ഇതോടെ ജൂണില്‍ ഇത്തിഹാദ് പറക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 25 ആയി.

ജൂലൈ 16 മുതൽ ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കും. ജൂലൈ 16 മുതൽ മാലിദ്വീപിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ മൂന്ന് പാക്കിസ്ഥാൻ നഗരങ്ങളിലേക്ക് ഇന്‍ബൗണ്ട് വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തിരികെ യാത്രക്കാരെ കൊണ്ട് വരികയില്ല.

ജൂലൈ 16 മുതൽ ഇത്തിഹാദ് അമ്മാനിലേക്കും കൈറോയിലേക്കും പറക്കും. ബെൽഗ്രേഡ്, ഇസ്താംബുൾ, മാഞ്ചസ്റ്റർ, മ്യൂണിച്ച്, ഡ്യൂസെൽഡോർഫ് എന്നീ യൂറോപ്യന്‍ നഗരങ്ങളും ജൂലൈ 16 മുതല്‍ ഇത്തിഹാദ് ലക്ഷ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുറപ്പെടുന്നതിന് 30 മണിക്കൂർ മുമ്പ് യാത്രക്കാർക്ക് ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും സീറ്റുകൾ തിരഞ്ഞെടുക്കാനും കഴിയുമെന്ന് എയർലൈൻ അറിയിച്ചു.

വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് കോവിഡ് -19 പരിശോധന ആവശ്യമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button