Latest NewsNewsIndia

പരീക്ഷയിൽ സുഹൃത്തിന് രണ്ട് ശതമാനം മാർക്ക് കൂടുതൽ; പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ലക്നൗ : പത്താംക്ലാസ് ബോർഡ് എക്സാമിൽ സുഹൃത്തിന് തന്നെക്കാൾ രണ്ട് ശതമാനം മാർക്ക്
കൂടുതലുണ്ടെന്നറിഞ്ഞ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കല്യാണ്‍പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമീഷ എന്ന പതിനഞ്ചുകാരിയാണ് സുഹൃത്തിന് തന്നെക്കാൾ മാർക്ക് കൂടുതലാണെന്നറിഞ്ഞ് ജീവനൊടുക്കിയത്.

യുപി ബോർഡ് എക്സാമിനേഷന് 83% മാർക്കാണ് അമീഷ നേടിയത്. സുഹൃത്തിന് 85% മാർക്കും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു റിസൾട്ട് വന്നത്. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ അന്ന് മുതൽ കുട്ടി വിഷാദത്തിലായിരുന്നുവെന്നാണ് പിതാവായ ശ്രവൺ കുമാർ പറയുന്നത്. കൂടാതെ സുഹൃത്ത് തന്നെക്കാൾ കൂടുതൽ മാർക്ക് നേടിയതും വിഷമം ഇരട്ടിയാക്കി.  ഇതാകാം കുട്ടിയെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമീഷ ആത്മഹത്യ ചെയ്തത്. സംഭവസമയം കുട്ടിയുടെ സഹോദരനും കുടുംബവും അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഉറക്കമെഴുന്നേറ്റെത്തിയ ഇവരാണ് അമീഷയെ തൂങ്ങിയ നിലയിൽ കണ്ടത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട്ടുകാർ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close