KeralaLatest NewsNews

ഒരു ഭാഗം മാത്രം കാണിച്ചാൽ പോര; മുൻപും പിൻപും ഉള്ളത് വിട്ടു പോകരുത്; പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടിയുമായി പിണറായി

ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടുള്ള പദ്ധതി കേരളത്തിൽ നിന്ന് പറിച്ചു കൊണ്ടുപോകാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്

കൊച്ചി: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാൻ ശ്രമിക്കരുത്. പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് കരാറിലേക്ക് പോകാത്തത് എന്നാണ്. അത് സമർത്ഥിക്കാൻ ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഒരു ഭാഗം മാത്രം കാണിച്ചാൽ പോര. മുൻപും പിൻപും ഉള്ളത് വിട്ടു പോകരുത്. അത് എന്തുകൊണ്ട് വിട്ടുപോയി എന്നറിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആ രേഖയിൽ മുഖ്യമന്ത്രി കുറിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ രേഖകൾ തനിയെ പോയതല്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ഏതെങ്കിലും ആക്ഷേപം കേട്ട് കേരളത്തിന്റെ ഭാവി പദ്ധതികൾ ഒഴിവാക്കാനും പോകുന്നില്ല. ഈ സർക്കാരിന്റെ കാലയളവിൽ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങളും നടന്നിട്ടില്ല. നടക്കുകയുമില്ല. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടുള്ള പദ്ധതി കേരളത്തിൽ നിന്ന് പറിച്ചു കൊണ്ടുപോകാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരം ശ്രമത്തിന് വളംവച്ചുകൊടുക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button