KeralaNewsIndia

വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ ഇന്ന് മുതൽ

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള സര്‍വീസില്‍ മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്.ഖത്തറില്‍ നിന്നുമായിരിക്കും കൂടുതല്‍ ​പ്രവാസികളെത്തുക. മൊത്തം 151 സര്‍വീസുകളാണ് ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്.

Read also: പാചകവാതക വിലയിൽ വീണ്ടും വർധനവ്

അതേസമയം സൗദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്.നിലവില്‍ 11 സര്‍വീസുകള്‍ മാത്രം പ്രഖ്യാപിച്ചിട്ടുള്ള കുവൈറ്റില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്നുമാണ് ഏറ്റവും കുറവ്. ഇവിടെ നിന്നും എട്ടു സര്‍വീസുകള്‍ മാത്രമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button