Latest NewsUAENews

വന്ദേഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഒന്‍പത് സര്‍വീസുകള്‍

റിയാദ്: വന്ദേഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഒന്‍പത് സര്‍വീസുകള്‍. ഒക്ടോബര്‍ 11 മുതല്‍ 22 വരെയാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12, 16, 19 തീയതികളിൽ കോഴിക്കോട്ടേക്ക് സർവീസ് ഉണ്ടാകും. ജിദ്ദയില്‍ നിന്ന് മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍.

Read also: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം: പ്രഖ്യാപനം നാളെ

വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.25ന് മുംബൈയില്‍ എത്തും. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും. ഒക്ടോബര്‍ 11, 14, 18, 21 തീയതികളില്‍ ഡല്‍ഹി വഴി ലഖ്നൗ 15, 22 തീയതികളില്‍ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സര്‍വീസുകള്‍. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങണമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button