Latest NewsNewsQatar

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി

ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്.  ഓഗസ്റ്റ് മൂന്നിന് ദോഹയിൽ നിന്നും മംഗളൂരുവിലേക്കും , 5 ന് ദോഹയിൽ നിന്നും ഹൈദരാബാദിലേക്കും, 6 ന് ദോഹയിൽ നിന്നും ബെംഗളൂരുവിലേക്കും, 7 ന് ദോഹയിൽ നിന്നും ചെന്നൈയിലേക്കും, 9 ന് ദോഹയിൽ നിന്ന് ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകളും 3 ന് ദോഹയിൽ നിന്ന് ചെന്നൈയിലേക്കും 4 ന് ദോഹയിൽ നിന്ന് ലക്‌നൗവിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍ സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button