Latest NewsNewsIndia

പ്രവചനം തെ​റ്റി: ഡ​ല്‍​ഹി​യി​ല്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് കേജ്‌രിവാള്‍

ന്യൂഡൽഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി എ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​ഖ്യ​മ​ന്ത്രി അരവി​ന്ദ് കേജ്‌രിവാൾ. ജൂ​ണി​ല്‍ ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50000 ക​ട​ക്കു​മെ​ന്ന പ്രവചനം തെറ്റിയെന്നും റിപ്പോർട്ട് ചെയ്‌ത കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26,000 മാ​ത്ര​മാ​ണെ​ന്നും കേ​ജ്‌രി​വാ​ള്‍ പ​റ​ഞ്ഞു. പ്ര​തി​ദി​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: അമേരിക്കയിൽ നിന്ന് ഉൾപ്പെടെ ഇന്ന് നെടുമ്പാശ്ശേരിയിലെത്തുന്നത് 14 വിമാനങ്ങൾ

അതേസമയം ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 87,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മാ​ത്രം 2,199 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 62 പേ​ര്‍ മരിച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണവും കൂ​ട്ടി​യി​ട്ടു​ണ്ട്. മു​ന്‍​പ് 100 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ 31 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെങ്കിൽ ഇ​പ്പോ​ള്‍ നൂ​റുപേ​രെ പ​രി​ശോ​ധി​ക്കുമ്പോ​ള്‍ 13 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button