COVID 19NewsIndia

വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര്‍ പങ്കെടുത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള്‍ വരന് മരണം : വിഹാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്ത നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരണം

പാറ്റ്‌ന : വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര്‍ പങ്കെടുത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള്‍ വരന് മരണം : വിഹാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്ത നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരണം. വരന്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ കടുത്ത പനി ബാധിച്ചു മരിച്ചപ്പോള്‍ സംസ്‌കാരത്തിനെത്തിയത് ഇരുന്നൂറിലേറെ ആളുകള്‍. ഈ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്കു കോവിഡ് പടര്‍ന്നെന്നാണു സംശയിക്കുന്നത്. കടുത്ത പനിയോടെയാണ് വരന്‍ വിവാഹവേദിയിലെത്തിയിരുന്നത്. മുന്നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കോവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന് 50 പേരും സംസ്‌കാരത്തിന് 20 പേരും മാത്രമേ പങ്കെടുക്കാവൂയെന്നാണ് കോവിഡ് മാര്‍ഗനിര്‍ദേശം.

Read Also :  കോവിഡ് 19 : തിളക്കമാര്‍ന്ന ഫലങ്ങള്‍ നല്‍കി രണ്ട് ആയുര്‍വേദ മരുന്നുകള്‍

പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15നാണ് വിവാഹം നടന്നത്. വരനായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന് കടുത്ത പനിയുണ്ടായിരുന്നു. മേയ് അവസാനം നാട്ടിലെത്തിയ ഇയാള്‍ക്ക് വിവാഹത്തലേന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പനി മുര്‍ച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുബക്കാര്‍ അഭിപ്രായപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. പാരസെറ്റാമോള്‍ കഴിച്ചാണ് യുവാവ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. വിവാഹശേഷം സ്ഥിതി ഗുരുതരമായതോടെ 17ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ യുവാവ് മരിച്ചു. കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല .എന്നാല്‍ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിരിക്കുകയാണ്. യുവാവിന്റെ ഭാര്യയടക്കം അടുത്ത കുടുംബക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം കണ്ടെത്തിയവരില്‍ അധികം പേരും ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button