Latest NewsInternational

മ്യാന്‍മറില്‍ കണ്ണുവെച്ച്‌ ഭീകരർക്ക് പിന്തുണയുമായി ചൈന; അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

ചൈനയുടെ നീക്കത്തിനെതിരെ മ്യാന്‍മര്‍ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ്.

നായ്പിതോ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി മ്യാന്‍മര്‍. രാജ്യത്തെ ഭീകരവാദികളെ ചൈന ആയുധങ്ങള്‍ നല്‍കി സഹായിക്കുകയാണെന്ന് മ്യാന്‍മര്‍ ആരോപിച്ചു. ഇതിനു പിന്നാലെ ചൈനയുടെ നീക്കത്തിനെതിരെ മ്യാന്‍മര്‍ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ്. ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി മ്യാന്‍മര്‍ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്‌ളെയിങ് പറഞ്ഞു. ഒരു പ്രമുഖ റഷ്യന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അരക്കന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്‌എ), അരക്കന്‍ ആര്‍മി(എഎ) എന്നിവയാണ് മ്യാന്‍മറിലെ പ്രധാന ഭീകര സംഘടനകള്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറിലെ രാഖിന്‍ എന്ന സംസ്ഥാനത്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. അരക്കന്‍ ആര്‍മിയെ ഒരു വിദേശ രാജ്യമാണ് സഹായിക്കുന്നതെന്ന് മ്യാന്‍മറിലെ സായുധ സേന തലവന്‍ വ്യക്തമാക്കി. മ്യാന്‍മറിന്റെ അയല്‍ രാജ്യമായ ചൈനക്കെതിരെയാണ് അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

‘അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്‌ലാമിക തീവ്രവാദികൾ ‘ -മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിനെതിരെ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം

ടിബറ്റിനു പിന്നാലെ മ്യാന്‍മറിനേയും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മ്യാന്‍മറിന്റെ ആരോപണങ്ങള്‍ ചൈന നിഷേധിച്ചു. എആര്‍എസ്‌എക്ക് മാത്രം 500 റൈഫിളുകള്‍, 30 മെഷീന്‍ ഗണ്ണുകള്‍,70,000 റൗണ്ട് വെടിയുണ്ടകള്‍, വലിയ ശേഖരം ഗ്രനേഡുകള്‍ എന്നിവയാണ് ചൈന എത്തിച്ചിരിക്കുന്നത്. മ്യാന്‍മാര്‍ തീരമായ മോനാഖാലി വഴിയാണ് ചൈന ആയുധം അരക്കന്‍-രോഹിംഗ്യന്‍ ഭീകരര്‍ക്ക് എത്തിച്ചതെന്നാണ് സൂചന.

വീണ്ടും അധികാരത്തിൽ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

എന്നാല്‍, ഇതാദ്യമായല്ല മ്യാന്‍മര്‍ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നിരോധിത സംഘടനയായ താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ ഒളിത്താവളം മ്യാന്‍മര്‍ സൈന്യം തകര്‍ത്തിരുന്നു. അന്ന് 70,000 മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ആയുധങ്ങള്‍ ചൈനയുടേതാണെന്നാണ് അന്ന് മ്യാന്‍മര്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button