Latest NewsNewsInternational

ലിംഗ ഉദ്ധാരണം നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അവസ്ഥ: കോവിഡ് സൃഷ്ടിക്കുന്ന കൂടുതൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട്

ലണ്ടൻ: കോവിഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. ലിംഗ ഉദ്ധാരണം നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പ്രിയാപിസം എന്ന അവസ്ഥയ്ക്ക് കോവിഡ് കാരണമാകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. കൊറോണ വൈറസിന്റെ പാർശ്വഫലമായി പ്രിയാപിസം കാണുന്നത് ഇതാദ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ഫ്രാൻസ് സ്വദേശിയിലാണ് ഈ അവസ്ഥ കണ്ടെത്തിയത്. കടുത്ത വേദന അനുഭവപ്പെടുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം നിലച്ചതിനാൽ ലിംഗം ഉദ്ധരിച്ച അവസ്ഥയിലുമായിരുന്നു. ഈ അവസ്ഥ തുടർന്നതോടെയാണ് വേദന അമിതമായത്.

Read also: മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തെ കുറിച്ചും എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ചും വ്യക്തമാക്കി ജോസ് കെ മാണി

അസ്വാഭാവികമായ രീതിയിൽ ലിംഗം ഉദ്ധാരണം നടക്കുന്ന അവസ്ഥയാണ് പ്രിയാപിസം എന്നു വിളിക്കുന്നത്. അടിയന്തിരമായി വൈദ്യസഹായം വേണ്ട അവസ്ഥയാണിത്. ലിംഗത്തിലേക്കോ നാഡീവ്യൂഹത്തിന്‍റെ ഭാഗങ്ങളിലേക്കോ ഉള്ള രക്തപ്രവാഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ മൂലവും പ്രിയാപിസം ഉണ്ടാകാം. കൊറോണ വൈറസ് ബാധിച്ച രോഗികളിൽ മൂന്നിലൊന്ന് ആളുകൾക്ക് വരെ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മാരകമായ ഹൃദയാഘാതത്തിനും മസ്തിഷ്ക്കാഘാതത്തിനും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button