COVID 19Latest NewsNewsKuwaitGulf

കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ എണ്ണം 38390 ഉം ആയി ഉയർന്നു. ഇന്ന് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് മരണ സംഖ്യ 359 ആയി.

പുതിയ രോഗികളിൽ 549 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 208 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 159 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 233 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 109 പേർക്കും ജഹറയിൽ നിന്നുള്ള 210 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9110പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 142 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4312 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 395349 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close