KeralaCinemaMollywoodLatest NewsEntertainment

അതിന്റെ പേരിൽ കുട്ടിക്കാലം മുതൽ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടി രശ്മി ബോബൻ.

നമ്മൾ മുൻവിധികൾ മാറ്റി വയ്ക്കുകയാണെന്നും രശ്മി

അതിന്റെ പേരിൽ കുട്ടിക്കാലം മുതൽ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടി രശ്മി ബോബൻ.

മലയാളി പ്രേക്ഷകരുടെ ഉള്ളിൽ ഇടം പിടിച്ച നടിയാണ് രശ്മി ബോബൻ.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മാത്രമല്ല മലയാളത്തിലെ സംവിധായകൻ ബോബൻ ശാമുവലിന്റെ ഭാര്യകൂടിയാണ് രശ്മി ബോബൻ.

ഇപ്പോൾ ഇതാ ശരീരവണ്ണത്തിന്റെ പേരിൽ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി. ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് നടി പറയുന്നു. ഇപ്പോൾ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാൻ എന്താണെന്നും എന്തുകൊണ്ടാണെന്നും.ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയും അത്രയേയുള്ളു. തീരെ മെലിഞ്ഞിരിക്കുന്ന ആൾക്കാരെയും ആളുകൾ വെറുതെ വിടില്ല. അവർ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവർക്കല്ലേ അറിയൂ, നമ്മൾ മുൻവിധികൾ മാറ്റി വയ്ക്കുകയാണെന്നും രശ്മി പറഞ്ഞു.ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ആളുകൾ ചോദിക്കുമായിരുന്നു മോൾ ഏതു കോളജിലാണെന്ന്. പൊതുവേ ആൾക്കാർക്ക് ഒരു ധാരണയുണ്ട് ഭക്ഷണം ഒരുപാട് കഴിക്കുന്ന ആൾക്കാർ മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്.

വണ്ണം വയ്ക്കുന്നതിന് പല ഘടകങ്ങൾ ഉണ്ട് എന്ന കാര്യം പലരും ഓർക്കാറില്ല. മാനസിക സമ്മർദ്ദം, തൈറോയ്ഡ്, കഴിക്കുന്ന മരുന്നുകൾ, ആരോഗ്യ പ്രശ്നങ്ങൾ ഏതു പ്രശ്നത്തിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്നത് ചോദിക്കുന്നവർ പലപ്പോഴും ശ്രദ്ധിക്കാറില്ല. അവരോട് പറഞ്ഞിട്ടും കാര്യമില്ല.ഞാനിപ്പോൾ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഈ ചോദ്യങ്ങൾ വിഷമിപ്പിച്ചിരുന്നു, ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാൻ എന്താണെന്നും എന്തുകൊണ്ടാണെന്നും. ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയും അത്രയേയുള്ളു.

തീരെ മെലിഞ്ഞിരിക്കുന്ന ആൾക്കാരെയും ആളുകൾ വെറുതെ വിടില്ല. അവർ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവർക്കല്ലേ അറിയൂ, നമ്മൾ മുൻവിധികൾ മാറ്റി വയ്ക്കുക. ആരെക്കണ്ടാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്ന അവസ്ഥയാണ് പൊതുവേ.
മുടി ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിൽ കുഴപ്പം. എന്താണ് കുഴപ്പമില്ലാത്തതെന്ന് മാത്രം മനസ്സിലാകുന്നില്ല. ആൾക്കാരാരും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലെന്നാണ് തോന്നുന്നതെന്നും രശ്മി ബോബൻ തുറന്നടിത്തുന്നു.

shortlink

Post Your Comments


Back to top button