KeralaLatest News

“മമ്മൂട്ടിയുടെ ഓ വി വിജയൻ സ്മരണ അത്ര നിഷ്കളങ്കമല്ല” – ബി രാധാകൃഷ്ണ മേനോൻ

ഓരോ കടൽതീരത്തെത്തുമ്പോഴും വെള്ളായിയപ്പൻ മനസ്സിലെത്തും.

ഒ.വി.വിജയൻ അനുസ്മരണയിൽ മമ്മൂട്ടി ചിലത് മറച്ചു വെച്ചെന്നു ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ, മഹാ സാഹിത്യകാരൻ ഓ വി വിജയന്റെ നവതി ദിവസമാണ് ഇന്ന്.മകന് നൽകാൻ ഭാര്യ കൊടുത്തു വിട്ട പൊതിച്ചോറുമായി വിലപിക്കുന്ന വെള്ളായിയപ്പനെ മനസ്സിൽ ചുമന്ന് നടന്ന ദിനരാത്രങ്ങളാണ് ഓ വി വിജയനെക്കുറിച്ചു സ്മരിക്കുമ്പോൾ ആദ്യം ഓടിയെത്തിയിരുന്നത് .ഓരോ കടൽതീരത്തെത്തുമ്പോഴും വെള്ളായിയപ്പൻ മനസ്സിലെത്തും.

അത്രമേൽ അതെന്നെ വേട്ടയാടിയിരുന്നു. ധർമ്മപുരാണത്തിലെ പ്രാജാപതി യുടെ വിരേചന സന്ദേഹങ്ങൾ ഇപ്പോഴും രാഷ്ട്രീയ ചിന്തകളെ ഉണർത്തുന്നു.ജാതീയതയുടെ നിരർത്ഥകത ബോധ്യപ്പെടുത്തുന്ന തലമുറകൾ,ഗുരുവിൽ നിന്നുള്ള ജ്ഞാനം അനുഭവമാക്കുന്ന ഗുരുസാഗരം ഇവയൊക്കെ അദ്ദേഹത്തിന്റെ സാഹിത്യ സപര്യയിലെ അനർഘ രത്നങ്ങളാണ്.ഖസാക്കിലെ രവിയും അള്ളാപ്പിച്ച മൊല്ലാക്കയുംഅപ്പുക്കിളിയും ഒക്കെ ഏതു വായനക്കാരന്റെയുംഉള്ളിൽ ചുരമാന്തുന്ന അനുഭവങ്ങൾ തന്നെയാണ്.
മലയാളത്തിന്റെ ഇതിഹാസകാരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

ഓ വി വിജയന്റെ നവതി ദിവസമാണിന്നെന്ന് ഓർമിപ്പിച്ചത് മാതൃഭൂമി ദിനപത്രമാണ്.എഡിറ്റോറിയൽ പേജിലുള്ള മമ്മൂട്ടിയുടെ സ്മരണയെക്കുറിച്ച് ആദ്യപുറത്തിൽ തന്നെയുള്ള സൂചന ആ ലേഖനം വായിക്കുവാനുള്ള പ്രേരണയായി.കാരണം എക്കാലത്തും മമ്മൂട്ടി പ്രതിനിധാനം ചെയ്യുന്ന സ്വത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും എതിര്പക്ഷത്ത് നില്കുന്നു എന്നാരോപിക്കപ്പെട്ടിരുന്ന ആളാണ് ഓ വി വിജയൻ.ഇടതു പക്ഷ സഹയാത്രികനായ സക്കറിയ ഒ.വി. വിജയനെ മൃദു ഹിന്ദുത്വ വാദി എന്നാക്ഷേപിച്ചിരുന്നു.

ഹൈന്ദവനും അതി ഹൈന്ദവനും ഉൾപ്പെടെ പല ലേഖനങ്ങളിലും ഇന്ത്യ എന്ന രാജ്യ സങ്കല്പത്തിന് തുല്യമാണ് ഹൈന്ദവ ബോധം എന്നാണ് ഒ.വി.വിജയൻ പറയാതെ പറയുന്നത്.അങ്ങിനെ ഹിന്ദുത്വ ബോധ്യങ്ങളിലെ ദേശീയതയുടെ ഉൾച്ചേരലുകളെ എന്നെന്നും അംഗീകരിച്ചിരുന്ന ആളാണ് ഒ.വി.വിജയൻ . അത് കൂടാതെ ലോകമെമ്പാടും വേട്ടയാടപ്പെട്ട ജൂത ജനതയോട് സഹാനുഭൂതി കലർന്ന ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടിരുന്നു.

മമ്മൂട്ടിയുടെ അനുസ്മരണത്തിൽ മറ്റുചില കഥാപാത്രങ്ങളെക്കുറിച്ചു പരാമർശിക്കുന്നുണ്ടെങ്കിലും വിജയനെന്ന ഇതിഹാസകാരനെ ഖസാക്കിൽ ഒതുക്കി നിർത്തുന്നുണ്ട്.പ്രവാചകന്റെ വഴി എന്ന പുസ്തകം ചർച്ച ചെയ്യപ്പെടാതിരിക്കാൻ മിക്ക ഇടതു -ജിഹാദി ഫണ്ടമെന്റലിസ്റ്റുകളും കളിക്കുന്ന കസർത്ത് മമ്മൂട്ടിയും കാണിക്കുന്നുണ്ട്.അത് ചർച്ച ചെയ്യപ്പെട്ടാൽ മുഹമ്മദ് ബിൻ കാസിം മുതൽ മുഗള ന്മാർ വരെ ഭാരതത്തിൽ നടത്തിയ ഇസ്ലാമിക അധിനിവേശങ്ങളെ കുറിച്ച് ഹൈന്ദവർ ചർച്ച ചെയ്യുമെന്ന് ഇവർക്കൊക്കെ അറിയാം.

പിന്നെ മറ്റൊരു തമസ്കരണം ധർമ്മ പുരാണമാണ്. “പ്രജാപതിയ്ക്ക് തൂറാൻ മുട്ടി”എന്ന സംജ്ഞയിൽ തന്നെ എല്ലാമുണ്ട് .ഈ നാട്ടിലെ എല്ലാ അസഭ്യവ്യവഹാരങ്ങളും അടങ്ങിയിട്ടുണ്ട് . പ്രജാപതിയുടെ അസമയത്തെ വിസർജ്ജനവും അതിന്റെ ആഘോഷങ്ങളും വലിയ വാർത്തയായി.വാർത്താ തലവാചകങ്ങളിൽ പ്രജാപതിയുടെ വിസർജ്ജനം മാത്രമായി . അയാളുടെ വിസർജ്ജ്യം പാദസേവകർക്കും വിദൂഷകന്മാർക്കും , ഭരണകക്ഷിക്കാർക്കും, നാട്ടുകാരായ പത്രലേഖകർക്കും,എന്തിന് പ്രതിപക്ഷത്തിനും പോലും വിശിഷ്ടഭോജ്യമായിരുന്നു.

വിദേശലേഖകരും, വൻശക്തികളായ വിദേശ രാജ്യങ്ങളും നയതന്ത്രപ്രതിനിധികളും നേതാക്കന്മാരും പോലും അതിന്റെ വൈശിഷ്ട്യം അംഗീകരിക്കുന്നതായി അഭിനയിച്ചു”. ഒരു ഏകാധിപതിയും തിരുമുമ്പിൽ സേവകരായി കുറെവിദൂഷകരും ഇതാണ് ധർമ്മപുരാണത്തിലെ കേന്ദ്ര ബിന്ദു .ഇതിപ്പോൾ ഏറ്റവും കൂടുതൽ യോജിക്കുക പിണറായി വിജയനാണ് .വൈകുന്നേരങ്ങളിൽ വാർത്ത സൃഷ്ടിക്കുവാൻ മുഖ്യമന്ത്രി നടത്തുന്ന അഭ്യാസങ്ങൾ പ്രാജാപതിയുടെ വിസർജ്ജനത്തിനു സമാനമാണ്.

ഒരു പക്ഷെ ഓ വി വിജയൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ധർമ്മപുരാണത്തെ എഡിറ്റു ചെയ്ത് പ്രാജാപതി എന്നയിടത്ത് പിണറായി വിജയൻ എന്നെഴുതിചേർത്തേനെ .
ഇത്, – പിണറായി വിജയനും ധർമ്മപുരാണത്തിലെ പ്രാജാപതിയുമായുള്ള സാമ്യം – നന്നായി അറിയാവുന്നത് മമ്മൂട്ടിക്കാണ് .

വിജയൻ സ്മാരക ലേഖനമെഴുത്തിലൂടെ മുഖം മിനുക്കലിനും പി ആർ വർക്കിനും തിരഞ്ഞെടുപ്പുകൾക്കും അതിലൂടെ വരാൻ സാധ്യതയുള്ള പദവികൾക്കും അപ്പുറത്ത് അദ്ദേഹം എന്തെങ്കിലും ആത്മാർത്ഥത ഉദ്ദേശിച്ചിരുന്നെകിൽ ധർമ്മ പുരാണത്തെയും പ്രാജാപതിയുടെ ഏകാധിപത്യ പ്രവണതകളെയും ചാനൽ വെളിച്ചത്തിലെ വിസർജ്ജനത്തെയും മമ്മൂട്ടി പരാമർശിച്ചേനെ.അതുണ്ടായില്ല .അതിനാൽ മമ്മൂട്ടിയുടെ ലേഖനം ഒരു രാഷ്ട്രീയ അഭ്യാസമാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.

ജയ് ഹിന്ദ്
ബി രാധാകൃഷ്‌ണമേനോൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button