KeralaNewsIndia

നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസംതംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ നില ഗുരുതരമാകുകയായിരുന്നു.1.52 ഓടെ മരണമടഞ്ഞു. ജൂൺ 24ന്​ ഇവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും ഉടൻ ഡിസ്​ചാർജ്​ ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു.

Read also: മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായിരുന്നു: സൂരജിന്‍റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കൊലപാതകക്കേസ് ചുമത്തുമെന്ന് സൂചന

2000 ലധികം ഗാനങ്ങള്‍ക്ക് സരോജ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മുന്ന് തവണ ദേശിയ അവാര്‍ഡ് ജേതാവായിരുന്നു. ദേവദാസിലെ ’ഡോല രേ ഡോല’, മാധുരി ദീക്ഷിതിൻെറ തേസബിലെ ‘ഏക്​ ദോ തീൻ’, 2007ൽ പുറത്തിറങ്ങിയ ജബ്​ വി മെറ്റിലെ ‘യേ ഇഷ്​ക്​ ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്കാണ് പുരസ്‌കാരം ലഭിച്ചത്. 2019ൽ കരൺ ജോഹർ നിർമിച്ച ‘കലങ്ക്​’ എന്ന ചിത്രത്തി​ലെ തബാ ഹോ ഗയെ എന്ന പാട്ടിനായിരുന്നു അവസാനമായി കൊറിയോഗ്രാഫി ചെയ്​തത്​.

shortlink

Related Articles

Post Your Comments


Back to top button