COVID 19Latest NewsKeralaNews

മലപ്പുറത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം : ജില്ലയില്‍ 24 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ആറ് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 22 ന് ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി(25), ജൂണ്‍ 20 ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

ജൂണ്‍ 28 ന് ദോഹയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(41), തെന്നല സ്വദേശി(28), ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(22), ജൂണ്‍ 25 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി(30), ജൂണ്‍ 29 ന് റിയാദില്‍ നിന്നെത്തിയ കോഡൂര്‍ വലിയാടിലെ രണ്ട് വയസുകാരി, ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി(37), ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി(34), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(49), ജൂണ്‍ 28 ന് ദോഹയില്‍ നിന്നെത്തിയ കുറുവ സ്വദേശി(38), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി(20), ജൂണ്‍ 10 ന് റിയാദില്‍ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി(45), ജൂണ്‍ 23 ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി(52), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി(31), ജൂണ്‍ 22 ന് ദുബൈയില്‍ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി(22), ജൂണ്‍ 30 ന് ഒമാനില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി(37), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ മേലേമടത്തുള്ള ഒരു വയസുകാരി എന്നിവര്‍ക്ക് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു. ഇവരെക്കൂടാതെ മലപ്പുറം ജില്ലക്കാരായ ആറ് പേര്‍ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

shortlink

Related Articles

Post Your Comments

Related Articles


Back to top button