Latest NewsNewsIndia

പൂട്ടിയ ചൈനീസ് ചാര ആപ്പുകളുടെ കൂട്ടത്തിൽ ‘സെക്സ് ബോംബുകൾ’; ഇന്ത്യൻ കുട്ടികൾ രക്ഷപ്പെട്ടത് വൻ സെക്‌സ് ദുരന്തത്തിൽ നിന്ന്

മുൻനിര സോഷ്യൽമീഡിയ സർവീസുകളായ ഫെയ്സ്ബുക്കിലും ട്വിറ്ററിലും കണ്ടിട്ടില്ലാത്ത അത്രത്തോളം അശ്ലീല വിഡിയോകളാണ് രഹസ്യമായും പരസ്യമായും ചൈനീസ് ആപ്പുകൾ വഴി പ്രചരിപ്പിച്ചിരുന്നത്

ന്യൂഡൽഹി: പൂട്ടിയ ചൈനീസ് ചാര ആപ്പുകളുടെ കൂട്ടത്തിൽ നിരവധി ‘സെക്സ് ബോംബുകൾ ഉണ്ടായിരുന്നെന്ന് സൈബർ വിദഗ്ദ്ധർ. യുവാക്കളുടെ ഓൺലൈൻ ലോകം അതിവേഗം പിടിച്ചടക്കികൊണ്ടിരിക്കുന്ന ചൈനീസ് ആപ്പ് ടിക് ടോക്കിന്റെ കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ പോലും രാപ്പകൽ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധർക്ക് ഗവേഷണം നടത്തേണ്ടിവന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രൊഫൈൽ ഫോട്ടോ പോലും നൽകാത്ത പെൺകുട്ടികളും ആൺകുട്ടികളും ടിക് ടോക്കിൽ വിഡിയോ ചെയ്യാൽ ഏതറ്റം വരെ താഴോട്ട് പോകാനും തയാറായി. അർദ്ധനഗ്ന വിഡിയോകൾ പകർത്തി പോസ്റ്റ് ചെയ്യൻ അവർ മൽസരിച്ചു.

പോൺ കാണുന്നവരുടെ ഇഷ്ട ബ്രൗസറായിരുന്നു യുസി ബ്രൗസർ. പോൺ വിഡിയോ ഡൗൺലോഡ് ചെയ്യാനും അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കാനും മിക്കവരും ഉപയോഗിച്ചിരുന്നത് യുസി ബ്രൗസറായിരുന്നു. അതേസമയം, ഡൗൺ ലോഡ് ചെയ്ത വിഡിയോകൾ അതിവേഗം മറ്റുളളവരുടെ ഫോണുകളിലേക്കും മറ്റു ഡിവൈസുകളിലേക്ക് എത്തിക്കാനും സഹായിച്ചിരുന്ന ആപ്പാണ് ഷെയറിറ്റ്.

മുൻനിര സോഷ്യൽമീഡിയ സർവീസുകളായ ഫെയ്സ്ബുക്കിലും ട്വിറ്ററിലും കണ്ടിട്ടില്ലാത്ത അത്രത്തോളം അശ്ലീല വിഡിയോകളാണ് രഹസ്യമായും പരസ്യമായും ചൈനീസ് ആപ്പുകൾ വഴി പ്രചരിപ്പിച്ചിരുന്നത്. ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയറിട്ട് ആപ്പുകളെല്ലാം രഹസ്യമായും പരസ്യമായും അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്യാനും കാണാനും ഷെയർ ചെയ്യാനും ഉപയോഗിച്ചിരുന്നു. തുടക്ക സമയത്ത് പെൺകുട്ടികളുടെ അർദ്ധനഗ്ന വിഡിയോകളുടെ സെക്സ് ബോംബായിരുന്നു ടിക് ടോക്.

വിവിധ രാജ്യങ്ങളിൽ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ സെൽഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ടിക് ടോക് ഉപയോക്താക്കളിൽ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരിൽ തന്നെ ഭൂരിഭാഗവും പെൺകുട്ടികൾ. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് വലിയ ചർച്ചാ വിഷയം.

ലൈക്ക് കുറഞ്ഞ പോയാൽ അടുത്ത വിഡിയോയിൽ കൂടുതൽ സെക്സിയായി എത്താൻ കുട്ടികൾ തയാറാകുന്നുവെന്നത് വൻ ഭീഷണിയാണ്. ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെ കൂടി. ഇടക്ക് നിയന്ത്രണങ്ങൾ വന്നെങ്കിലും പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ എണ്ണം കുറഞ്ഞിരുന്നില്ല. ടിക് ടോക്കിൽ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുൻനിര പോൺ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോർട്ടലുകളിലും ‘സെക്സ്’ ടാഗോടെ കാണാം. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ഇതൊന്നും നിയന്ത്രിക്കാൻ ടിക് ടോക്കിനും സാധിച്ചിരുന്നില്ല.

ടിക് ടോക് ആപ്പ് ഓപ്പൺ ചെയ്താൽ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത സെക്സി വിഡിയോകൾ ഉൾപ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവർ വരെയുണ്ട്. അതായത് പെൺകുട്ടികളുടെ അശ്ലീല വിഡിയോകൾ മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നവർ ഏറെയാണ്. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സെക്സി വിഡിയോകൾ മാത്രം ഉൾപ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്.

പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. എന്നാൽ, കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍മീഡിയ മേഖലയിൽ ഈ വിഡിയോകൾ നാളെ എന്തു ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് പ്രവചിക്കാനാവില്ല. എന്തായാലും വലിയൊരു സെക്സ് ബോംബ് തല്‍കാലത്തേക്ക് നിർവീര്യമാക്കിയിരിക്കുന്നു.

ടിക് ടോകിലെ വിഡിയോകൾ കാരണം കുടുംബം തകർന്നവരും ബന്ധുക്കൾ കൈവിട്ടരും അടുത്ത സുഹൃത്തുകളെ നഷ്ടപ്പെട്ടവരും നിരവധിയാണ്. ടിക് ടോക്കിലെ ചില സെക്സി വിഡിയോകൾ പലരെയും വേട്ടയാടി ജീവിതം തന്നെ തകർത്തേക്കാം. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയിൽ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതർ അറിയുന്നില്ല.

സ്കൂളിൽ പോകുന്ന മിക്ക വിദ്യാർഥികളും ഇന്ന് ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്കിൽ പ്രൊഫൈൽ ഫോട്ടോ ഉൾപ്പെടുത്താത്ത പെൺകുട്ടികൾ പോലും ടിക് ടോക്കിൽ എല്ലാം വെളിപ്പെടുത്തുന്നു. സെൽഫി വിഡിയോകളാൽ സമ്പന്നമാക്കുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ ഡാൻസിന് വേണ്ടി വിഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഈ വിഡിയോകൾ ടിക് ടോക്കിൽ നിന്ന് പുറത്തുവരുന്നത് സെക്സി ലേബലിലാണ്.

നഗ്ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകൾ ഉപയോഗിച്ചുള്ള സേർച്ചിൽ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകൾ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്ന ഫോട്ടോകൾ വ്യാപകമായി ഷെയർ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്‍റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാൽ ഇരയെ ആകർഷിക്കാനായി മറ്റുവഴികൾ തേടുന്നവരും നിരവധിയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ: പൊലീസുകാരെ ഒളിഞ്ഞിരുന്ന് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്ക് വേണ്ടി വേട്ട തുടങ്ങി

നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടർന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകൾ വഴിയാക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകൾ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ ഒരു അക്കൗണ്ട് ഉടമയുടെ യഥാർഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.

എന്തായാലും, കേന്ദ്ര സര്‍ക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് എല്ലാം കൊണ്ടും നല്ലതാണ്. അദ്ധനഗ്ന വിഡിയോകൾക്ക് അടിപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ടിക് ടോക് വിലക്കിയതിലൂടെ ഒരു പരിധിവരെ സാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button