KeralaMollywoodLatest NewsNews

യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

ഷംന പറഞ്ഞതിന് അനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത് എന്നായിരുന്നു ഇയാള്‍ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്

കൊച്ചി: യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത് കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്‌തു. ടിക് ടോക് താരമായ യാസിറിനെയാണ് പൊലീസ് ചോദ്യം ചെയ്‌തത്‌. ഷംന കേസുമായി ബന്ധമില്ലെന്നും പൊലീസ് വിളിപ്പിച്ചതിനാല്‍ മാത്രമാണ് വന്നതെന്നും യാസിര്‍ പറഞ്ഞു. ദുബായിലായിരുന്ന യാസിര്‍ കോവിഡായതിനാലാണ് നാട്ടിലെത്തിയത്. യാസിറിന്റെ ഫോട്ടോ കാണിച്ചാണ് സംഘം വിവാഹത്തട്ടിപ്പിന് ഒരുങ്ങിയത്. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, ഷംന കാസിം തട്ടിപ്പ് കേസില്‍ നിര്‍മാതാവിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഐജി വിജയ് സാഖറെ. വിവാഹത്തട്ടിപ്പ് സംഘം ചെന്നതിനു പിന്നാലെയാണ് നിര്‍മാതാവ് ഷംനയുടെ വീട്ടില്‍ ചെന്നതെന്നും ഐ.ജി.പറഞ്ഞു.

ഷംന പറഞ്ഞതിന് അനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത് എന്നായിരുന്നു ഇയാള്‍ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ ഷംനയെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്ന് നടി മാതാപിതാക്കളോട് വ്യക്തമാക്കി. ഇയാളുടെ വരവിന് വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സത്രീയെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. പരാതിക്കാരായ മോഡലുകള്‍ തങ്ങളെ വഞ്ചിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാകും.

Related Articles

Post Your Comments


Back to top button