News

ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ചൈന ലോകവ്യാപാര സംഘടനയെ സമീപിച്ചാലും തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കുമെന്ന ചൈനയുടെ ഭീഷണി വിലപ്പോകില്ലെന്ന് നിയമവിദഗ്ദ്ധര്‍. ചൈന ഡബ്ല്യുടിഒയെ സമീപിച്ചാലും അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്നാണു കരുതുന്നത്. ഡബ്ല്യുടിഒ ഇന്ത്യയെ അനുകൂലിക്കുമെന്നതിനു മൂന്നു കാരണങ്ങളാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി സ്മാര്‍ട് ഫോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളൊന്നും നിലവിലില്ല. ഏതെങ്കിലും ധാരണയുടെ അടിസ്ഥാനത്തിലല്ല ചൈനീസ് കമ്പനികള്‍ ഈ ആപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ള സ്വതന്ത്രവിപണിയായതിനാലാണ്. അതുകൊണ്ടു തന്നെ പരസ്പരധാരണയുള്ള ഏതെങ്കിലും കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് ചൈനയ്ക്ക് ഡബ്ല്യുടിഒയില്‍ പരാതിപ്പെടാനാവില്ല.

read also : ചൈനീസ് ആപ് നിരോധനത്തിനു പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍

രണ്ടാമതായി, ഇതുമായി ബന്ധപ്പെട്ട പല ഡബ്ല്യുടിഒ നിയമങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഡബ്ല്യുടിഒ നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് കമ്പനിക്കും ഉല്‍പന്നത്തിനും എതിരെ നടപടിയെടുക്കാന്‍ ആ രാജ്യത്തിന് അധികാരമുണ്ട്. ഐടി നിയമപ്രകാരം ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ഇന്ത്യ വ്യക്തമാക്കിയതും ഇതേ കാരണം തന്നെയാണ്.

നിയമവിരുദ്ധവും നീതിയുക്തമല്ലാത്തതുമായ വാണിജ്യരീതി അവലംബിച്ചതിന് ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കു വേണമെങ്കില്‍ ഡബ്ല്യുടിഒയെ സമീപിക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button