COVID 19Latest NewsKeralaNews

പാലക്കാട്‌ ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍

പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-11

അകത്തേത്തറ സ്വദേശി(49 പുരുഷൻ)
എലിമ്പിലാശ്ശേരി സ്വദേശി (29 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ)
പുതുനഗരം സ്വദേശി (25 പുരുഷൻ)
നല്ലേപ്പിള്ളി സ്വദേശി (27 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശി (27 പുരുഷൻ)
കിഴക്കഞ്ചേരി വന്ന സ്വദേശി (31 പുരുഷൻ)
ദുബായിൽ നിന്നും വന്ന അമ്പലപ്പാറ സ്വദേശി (51 പുരുഷൻ)
ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47 പുരുഷൻ)
അബുദാബിയിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (24 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന മനിശ്ശേരി സ്വദേശി (32 പുരുഷൻ)

കുവൈത്ത്-3

കോട്ടോപ്പാടം സ്വദേശി (35 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (48 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (54 പുരുഷൻ)

തമിഴ്നാട്-7

തമിഴ്നാട് സ്വദേശി (18 പുരുഷൻ)
തൃത്താല കുമ്പിടി സ്വദേശികളായ രണ്ടുപേർ (43,47 പുരുഷന്മാർ)
കുളപ്പുള്ളി സ്വദേശി(52 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന കൊടുമ്പ് സ്വദേശി (27 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന രണ്ട് വാണിയംകുളം മനിശ്ശേരി സ്വദേശികൾ (47,45 പുരുഷന്മാർ)

ഒമാൻ-2

അമ്പലപ്പാറ സ്വദേശി (31 പുരുഷൻ)
തേങ്കുറിശ്ശി സ്വദേശി (30 പുരുഷൻ)

സൗദി-3

അമ്പലപ്പാറ സ്വദേശി (34 പുരുഷൻ)
പട്ടിത്തറ സ്വദേശി (27 പുരുഷൻ)
റിയാദിൽ നിന്നും വന്ന കപ്പൂർ സ്വദേശി (52 പുരുഷൻ)

ഹൈദരാബാദ്-1

കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശി (55 സ്ത്രീ)

സമ്പർക്കം-2

എരുമയൂർ സ്വദേശികളായ അച്ഛനും(45) മകളും (13). ഇദ്ദേഹത്തിൻറെ ഭാര്യക്കും മകനും തമിഴ്നാട്ടിൽ നിന്നും വന്ന ശേഷം ജൂൺ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button