KeralaLatest NewsNews

മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന്‌ ഇരയായെന്ന് കണ്ടെത്തിയത്

നെടുങ്കണ്ടം: മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. അച്ഛനെ ഇടുക്കി നെടുങ്കണ്ടം പോലീസ് ആണ് അറസ്റ്റ് ചെയ്‌തത്‌. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന്‌ ഇരയായെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, ജാർഖണ്ഡ് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ ഇടുക്കിയിൽ പൊലീസ് കേസെടുത്തു. കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റിൽ മിഡിൽ ഡിവിഷനിൽ താമസിക്കുന്ന പീറ്ററി(30)നെതിരേയാണ് മൂന്നാർ പോലീസ് കേസെടുത്തത്.

ALSO READ: മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ജ​മാ​ല്‍ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു

എസ്റ്റേറ്റ് തൊഴിലാളിയായ ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി കഴിഞ്ഞ ദിവസം വെളുപ്പിന് എസ്റ്റേറ്റ് വീടിന് സമീപമുള്ള ശുചിമുറിയിൽ പോയി മടങ്ങുമ്പോഴാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ രക്ഷപ്പെട്ടു. ഇയാൾ സ്ഥിരമായി ശല്യപ്പെടുത്തിവന്നതായി യുവതി പരാതിയിൽ പറഞ്ഞു. ദേവികുളം മജിസ്ട്രേറ്റിനുമുൻപിൽ യുവതി നേരിട്ട് ഹാജരായി സംഭവം സംബന്ധിച്ച് മൊഴി നൽകി. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button